Home Top Ad

കേന്ദ്ര സഹ. മന്ത്രാലയത്തെ ഭയക്കുന്നത് മടിയിൽ കനമുള്ളതിനാൽ - ശോഭാ സുരേന്ദ്രൻ

Share:
മലപ്പുറം: കേന്ദ്ര സഹകരണമന്ത്രാലയം വരുന്നതിൽ കേരളത്തിലെ മുന്നണികൾ ഭയക്കുന്നത് മടിയിൽ കനമുള്ളതിനാലാണെന്ന് ബി.ജെ.പി. ദേശീയ എക്സിക്യുട്ടീവ് അംഗം ശോഭാസുരേന്ദ്രൻ ആരോപിച്ചു. മലപ്പുറത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.കേരളത്തിലെ സഹകരണസ്ഥാപനങ്ങൾ സി.പി.എമ്മിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായി മാറി. അതുകൊണ്ടാണ് അമൂൽ പോലൊരു ആഗോളബ്രാൻഡ് ഇവിടെനിന്ന് ഉയർന്നുവരാത്തത്. മിൽമയെ അമൂലിനെപ്പോലുള്ള ബ്രാൻഡായി മാറ്റാമായിരുന്നു. രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ വലിയ സാധ്യതകളാണ് സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ ഒരുങ്ങുന്നത്. ആയുർവേദം, കയർ, മുള തുടങ്ങി വിവിധ മേഖലകൾ ഇനിയും വികസിക്കേണ്ടതുണ്ട്. അതിനെല്ലാം വലിയ ഫണ്ട് ലഭിക്കും. അത് പ്രയോജനപ്പെടുത്തി സഹകരണസംഘങ്ങളെ വികസിപ്പിക്കണം. സഹകരണസംഘങ്ങളുടെ മറവിൽ കോടികളുടെ കള്ളപ്പണം ഒളിപ്പിച്ചുവെച്ചതിനാലാവണം മാർക്സിസ്റ്റുപാർട്ടി സഹകരണമന്ത്രാലയത്തെ ഭയക്കുന്നതെന്നും ശോഭാസുരേന്ദ്രൻ ആരോപിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/3k7RIqB
via IFTTT

No comments